02:01pm 08 September 2026
NEWS
ആലാ ഗ്രാമപഞ്ചായത്തിൻറെ വികസന സദസ്സ്
08/10/2025  06:10 PM IST
nila
ആലാ ഗ്രാമപഞ്ചായത്തിൻറെ വികസന സദസ്സ്

ആലാ ഗ്രാമപഞ്ചായത്തിൻറെ 5 വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ലഭ്യമാക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും  നിർദ്ദേശങ്ങളും ആരായുന്നതിനും ഇനി ആവശ്യമുള്ള വികസനം സംബന്ധിച്ച് പൊതുജനഭിപ്രായം ഉൾക്കൊള്ളുന്നതിനു വേണ്ടി 14 ചൊവ്വാഴ്ച രാവിലെ 10:30 ന്കോടുകുളഞ്ഞി ഗ്രേസ് ഓഡിറ്റോറിയത്തിൽ 
 വികസന സദസ്സ് നടത്തും. അതിനോടനുബന്ധിച്ചു 13 തിങ്കളാഴ്ച രാവിലെ 10 മുതൽ ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വെച്ച് എക്സിബിഷനുകൾ- ജീവതശൈലിരോഗങ്ങളുടെ പരിശോധനക്യാമ്പ്(കുടുംബാരോഗ്യകേന്ദ്രം,പെണ്ണുക്കര,ആയൂർവേദഡിസ്പ്പൻസറി,ആലാ എന്നിവയുടെ ആഭി
മുഖ്യത്തിൽ) നേത്രചികിത്സ ക്യാമ്പ്-(ഐ-മൈക്രോസർജറി ലേസർ സെൻറർ കണ്ണാശുപത്രി തിരുവല്ല, ഡോ.അമിത വർഗീസിൻറെ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ)തൊഴിൽമേള-ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡി എസും സംയുക്തമായി നടത്തും.           

 14 ചൊവ്വാഴ്ച ഗ്രേസ് ആഡിറ്റോറിയം കോടുകുളഞ്ഞി യിൽ രാവിലെ 10:30 ന് വികസനസദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജേശ്വരി 
ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിൻറെ വികസന നേട്ടങ്ങളുടെ അവതരണം ആലാ ഗ്രാമപഞ്ചായത്തിൻറെ വികസന നേട്ടങ്ങളുടെ അവതരണം എന്നിവ ഉണ്ടായിരിക്കും

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.